ഇംഗ്ലണ്ടിനെതിരെ ചരിത്ര ടെസ്റ്റിനുള്ള അയര്‍ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു

ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏക ടെസ്റ്റിനുള്ള അയര്‍ലണ്ടിന്റെ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ നയിക്കുന്നത് വില്യം പോര്‍ട്ടര്‍ ഫീല്‍ഡാണ്. മാര്‍ക്ക് അഡൈര്‍, ഗാരി വില്‍സണ്‍, ക്രെയിഗ് യംഗ് എന്നിവര്‍ ടീമിലേക്ക് വരുമ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ കളിച്ച ടെസ്റ്റില്‍ നിന്ന് സ്റ്റുവര്‍ട്ട് പോയന്റര്‍, ജോര്‍ജ്ജ് ഡോക്രെല്‍, ജെയിംസ് കാമറൂണ്‍-ഡൗ, ബാരി മക്കാര്‍ത്തി എന്നിവര്‍ പുറത്ത് പോകുന്നു.

അയര്‍ലണ്ടിന്റെ മൂന്നാമത്തെ ടെസ്റ്റ് മത്സരമാണിത്. ചരിത്ര ഗ്രൗണ്ടായ ലോര്‍ഡ്സില്‍ അവര്‍ക്ക് തങ്ങളുടെ മൂന്നാം ടെസ്റ്റ് കളിക്കാമെന്ന ആവേശത്തിലാവും ഇപ്പോള്‍ താരങ്ങള്‍. ജൂണ്‍ 2017ല്‍ ഐസിസിയുടെ ടെസ്റ്റ് അംഗീകാരം കിട്ടിയ ശേഷം പാക്കിസ്ഥാനെതിരെയും അഫ്ഗാനിസ്ഥാനെതിരെയുമാണ് അയര്‍ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത്.

Previous articleറോമയുടെ എൽ ഷരാവി ചൈനയിൽ
Next article“മെസ്സിയെ റഫറി സഹായിച്ചപ്പോൾ ഒന്നും മെസ്സിയുടെ നാവ് എന്തേ പൊങ്ങിയില്ല”