ഇംഗ്ലണ്ടിനെതിരെയുള്ള അയര്‍ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

ഇംഗ്ലണ്ടിനെ ഏകദിന പരമ്പരയില്‍ നേരിടുവാനുള്ള 14 അംഗ അയര്‍ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ജൂലൈ 30ന് സൗത്താംപ്ടണില്‍ ആണ് ആദ്യ മത്സരം നടക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളും ഓഗസ്റ്റ് 1, 4 തീയ്യതികളില്‍ ഇതേ വേദിയില്‍ നടക്കും. 22 പേരുടെ സംഘത്തില്‍ നിന്നാണ് 14 അംഗ സംഘത്തെ ഷോര്‍ടട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കി താരങ്ങള്‍ റിസര്‍വ്വുകളായി ബയോ ബബിളില്‍ തുടരും.

ഈ പരമ്പരയിലൂടെ ഐസിസി ലോകകപ്പ് സൂപ്പര്‍ ലീഗും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിലെ പ്രകടനം ആവും ടീമുകള്‍ക്ക് 2023 ഏകദിന ലോകകപ്പിനുള്ള യോഗ്യത മാനദണ്ഡം.

Andrew Balbirnie (c), Paul Stirling, Curtis Campher, Gareth Delany, Josh Little, Andrew McBrine, Barry McCarthy, Kevin O’Brien, William Porterfield, Boyd Rankin, Simi Singh, Harry Tector, Lorcan Tucker, Craig Young.

Advertisement