എസി മിലാന്റെ പുതിയ കിറ്റ് എത്തി

- Advertisement -

2020-21 സീസണായുള്ള പുതിയ കിറ്റ് സീരി എ ക്ലബായ എസി മിലാൻ അവതരിപ്പിച്ചു. പ്യൂമ ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. പ്യൂമയുടെ ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. പരമ്പരാഗതമായ മിലാൻ ജേഴ്സിയെ അടിസ്ഥാനമാക്കിയാണ് ഈ ജേഴ്സി പ്യൂമ ഡിസൈൻ ചെയ്തിരിക്കുന്നത്. ആരാധകർക്ക് ഏറെ സംതൃപ്തി നൽകുന്ന കിറ്റുകളാണ് പ്യൂമ മിലാനായി ഒരുക്കിയിരീക്കുന്നത്.

 

Advertisement