അഫ്ഗാനിസ്ഥാന്‍-അയര്‍ലണ്ട് പരമ്പര നേരത്തെയാക്കി

Sports Correspondent

ഐപിഎല്‍ പതിവിലും നേരത്തെ ആരംഭിക്കുന്നുവെന്ന കാരണത്താല്‍ അയര്‍ലണ്ട് അഫ്ഗാനിസ്ഥാന്‍ പരമ്പര നേരത്തെയാക്കുവാന്‍ തീരുമാനിച്ച് ഇരു ബോര്‍ഡുകളും. ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാര്‍ച്ച് 23നു ഐപിഎല്‍ ആരംഭിക്കുമെന്ന് നേരത്തെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അറിയിച്ചിരുന്നു. ഇതോടെ ഫെബ്രുവരി 21നു ഡെറാഡൂണില്‍ അഫ്ഗാനിസ്ഥാന്റെ അയര്‍ലണ്ട് പരമ്പര ആരംഭിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു.

മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഫെബ്രുവരി 21നു ആരംഭിക്കുന്നത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പ ഫെബ്രുവരി 28നും ഏക ടെസ്റ്റ് മത്സരം മാര്‍ച്ച് 15നും ആരംഭിയ്ക്കും.

അഫ്ഗാനിസ്ഥാനില്‍ നിന്ന് മൂന്ന് പ്രധാന താരങ്ങള്‍ ഐപിഎല്‍ കളിയ്ക്കുന്നതിനാലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ തീരൂമാനം എടുക്കുവാന്‍ ശ്രമിച്ചതെന്ന് പറഞ്ഞ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ തങ്ങളുടെ ആവശ്യം അംഗീകരിച്ച അയര്‍ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് നന്ദി അറിയിച്ചു.