ടൂര്‍ണ്ണമെന്റിലെ ഏറ്റവും കരുത്തരായ ടീമിനെതിരെ വിജയിച്ച് തുടങ്ങാനായതില്‍ സന്തോഷം – വിരാട് കോഹ്‍ലി

Maxwellkohli
- Advertisement -

അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനെതിരെ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ വിജയം നേടി മുന്നോട്ട് പോകുവാനായതില്‍ ഏറെ സന്തോഷമെന്ന് പറഞ്ഞ് ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലി. കഴിഞ്ഞ വര്‍ഷവും ഐപിഎല്‍ വിജയിച്ചാണ് ആര്‍സിബി തുടങ്ങിയതെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

താനും മാക്സിയും പിന്നീട് എബിഡിയും പുറത്തെടുത്ത കൂട്ടുകെട്ടുകളാണ് മത്സരത്തില്‍ ഏറെ നിര്‍ണ്ണായകമായതെന്നും ടീമിലെ എല്ലാ താരങ്ങളും മികവ് പുലര്‍ത്തിയ ഒരു മത്സരമായിരുന്നുവെന്നും രണ്ട് വിക്കറ്റ് വിജയം എന്ന് കാണുമ്പോള്‍ തന്നെ ഇത് മനസ്സിലാവുന്നതാണെന്നും കോഹ്‍ലി സൂചിപ്പിച്ചു.

ആദ്യ ഇന്നിംഗ്സില്‍ മികച്ച് നിന്ന പിച്ച് പിന്നീട് ബാറ്റിംഗിന് ബുദ്ധിമുട്ടായി മാറിയെന്നും കോഹ്‍ലി പറഞ്ഞു. രോഹിത്തിനെ നഷ്ടമായ ശേഷം മുംബൈ മികച്ച രീതിയിലായിരുന്നുവെങ്കിലും അവസാന ആറോവറില്‍ ആര്‍സിബി മികച്ച തിരിച്ചുവരവാണ് നടത്തിയതെന്ന് കോഹ്‍ലി വ്യക്തമാക്കി.

Advertisement