ഐപിഎൽ കളിക്കണമെന്നത് ആഗ്രഹം – ടെംബ ബാവുമ

Tembabavuma

ഐപിഎലില്‍ കളിക്കണമെന്ന അതിയായ ആഗ്രഹം തനിക്കുണ്ടെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പരിമിത ഓവര്‍ നായകന്‍ ടെംബ ബാവുമ. തന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനങ്ങളുണ്ടായാൽ ഈ ആഗ്രഹം സാധിക്കുവാനുള്ള കൂടുതൽ സാധ്യതയുണ്ടെന്നാണ് ബാവുമ അഭിപ്രായപ്പെട്ടത്. ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു താരം.

തനിക്ക് ഐപിഎലില്‍ ഏതെങ്കിലും ഒരു ഫ്രാഞ്ചൈസിയെ നയിക്കണമെന്ന ആഗ്രഹവും ഉണ്ടെന്ന് താരം കൂട്ടിചേര്‍ത്തു. ജൂൺ 9ന് ആണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര ആരംഭിയ്ക്കുന്നത്.

Previous articleന്യൂസിലാണ്ടിനെ കരുതുറ്റ നിലയിലേക്ക് നയിച്ച് മിച്ചലും ബ്ലണ്ടലും
Next articleജൂൺ 13 മുതൽ മെദ്വദേവ് ലോക ഒന്നാം നമ്പറിൽ തിരികെയെത്തും രണ്ടാം റാങ്ക് ഉറപ്പിച്ചു സാഷ