ജൂൺ 13 മുതൽ മെദ്വദേവ് ലോക ഒന്നാം നമ്പറിൽ തിരികെയെത്തും രണ്ടാം റാങ്ക് ഉറപ്പിച്ചു സാഷ

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങിയത് നൊവാക് ജ്യോക്കോവിച്ചിന് റാങ്കിങിൽ തിരിച്ചടിയായി. ജൂൺ 13 മുതൽ ജ്യോക്കോവിച്ച് മൂന്നാം റാങ്കിലേക്ക് പിന്തള്ളപ്പെടും. അതേസമയം നാലാം റൗണ്ടിൽ ഫ്രഞ്ച് ഓപ്പണിൽ പുറത്തായി എങ്കിലും ഡാനിൽ മെദ്വദേവ് ഒന്നാം റാങ്കിൽ എത്തും.

അതേസമയം ഫ്രഞ്ച് ഓപ്പൺ സെമിയിൽ എത്തിയ അലക്‌സാണ്ടർ സാഷ സെരവ് രണ്ടാം റാങ്കിലും എത്തും. നദാൽ നാലാം റാങ്കിലേക്ക് മുന്നേറുമ്പോൾ സിറ്റിപാസിന്റെ അഞ്ചാം റാങ്കിന് കാസ്പർ റൂഡ് ഭീഷണി ആയേക്കും. നിലവിൽ ഫ്രഞ്ച് ഓപ്പണിൽ സെമിഫൈനൽ കളിക്കുക ആണ് താരം.

Previous articleഐപിഎൽ കളിക്കണമെന്നത് ആഗ്രഹം – ടെംബ ബാവുമ
Next article62 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടി സാക്ഷി മാലിക്, 57 കിലോയിൽ സ്വര്‍ണ്ണം നേടി മാന്‍സി