മലയാളി താരം വിഷ്ണു വിനോദ് വിറ്റു പോയില്ല. ഇഷാന്‍ കിഷനു 6.2 കോടി

- Advertisement -

മലയാളി താരം വിഷ്ണു വിനോദിനു ഐപിഎല്‍ ലേലത്തിനു ടീമായില്ല. കഴിഞ്ഞ തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെടുത്ത താരത്തെ ഇപ്രാവശ്യം ആരും തന്നെ പരിഗണിച്ചില്ല. അതേ സമയ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷനു 6.2 കോടി രൂപ ലഭിച്ചു. 40 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ ചെന്നൈ മുംബൈ ടീമുകളാണ് ലേലം വിളിച്ച് തുടങ്ങിയത്. തുക മൂന്ന് കോടിയായപ്പോള്‍ ബാംഗ്ലൂര്‍ രംഗത്തെത്തി. ചെന്നെ പിന്മാറിയ ശേഷം പിന്നീട് മുംബൈയും ബാംഗ്ലൂരും തമ്മിലായിരുന്നു ലേലത്തില്‍ പോരാട്ടം. ഒടുവില്‍ 6.2 കോടി രൂപയ്ക്ക് താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement