ബയോ സുരക്ഷ മുൻകരുതലുകളെ ലളിതമായി കാണരുതെന്ന് വിരാട് കോഹ്‌ലി

Photo:Twitter/@imVkohli
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി ബി.സി.സി.ഐ ഒരുക്കിയ ബയോ സുരക്ഷാ മുൻകരുതലുകൾ ലളിതമായി കാണരുതെന്ന് റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. അതുകൊണ്ട് തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നവർ എല്ലാവരും ബയോ സുരക്ഷ മുൻകരുതലുകളെ ബഹുമാനിക്കണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ക്രിക്കറ്റ് കളിക്കാൻ വേണ്ടിയാണ് ഈ മഹാമാരിയുടെ ഇടയിലും ഞമ്മൾ ഇവിടെ വന്നതെന്ന് ഓർമ്മയുണ്ടാവണമെന്നും അതുകൊണ്ട് ബയോ സുരക്ഷയെ ബഹുമാനിക്കണമെന്നും വിരാട് കൊഹ്ലി പറഞ്ഞു. കോവിഡ് കാലത്ത് എല്ലാവരും ദുബൈയിൽ എത്തിയത് ചുറ്റിക്കറങ്ങാൻ അല്ലെന്ന ബോധം എല്ലാവർക്കും വേണമെന്നും വിരാട് കോഹ്‌ലി ഓർമിപ്പിച്ചു.

കുറച്ച് മാസങ്ങൾക്ക് മുൻപ് ഐ.പി.എൽ നടക്കുന്നതിന്റെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നെന്നും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയ സമയത്താണ് ഒരുപാട് കാലമായി താൻ പരിശീലനത്തിന് ഇറങ്ങിയിട്ട് എന്ന കാര്യം മനസ്സിലാക്കിയതെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

Advertisement