ഇറാനിയൻ സെന്റർ ബാക്ക് ഹാദി മൊഹമ്മദി എഫ് സി ഗോവയിലേക്ക്

- Advertisement -

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി വലിയ ഒരു സൈനിംഗ് തന്നെ നടത്താൻ ഒരുങ്ങുകയാണ് എഫ് സി ഗോവ. ഇറാനിയന്റ് സെന്റർ ബാക്കായ ഹാദി മൊഹമ്മദിയാകും എഫ് സി ഗോവയിലേക്ക് എത്തുന്നത്. താരം ഒരു വർഷത്തെ കരാറിലാകും ഒപ്പുവെക്കുക. എ എഫ് സി ചാമ്പ്യൻസ് ലീഗ് കളിക്കേണ്ടത് കൊണ്ടാണ് ഗോവ ഇങ്ങനെ വലിയ സൈനിംഗുകൾ നടത്തുന്നത്.

29കാരനായ താരം അവസാന ആറു വർഷമായി ഇറാനിയൻ ക്ലബായ‌ സോഹ് അഹാനിന്റെ സ്ഥിരം സെന്റർ ബാക്കാണ്. ഇറാനിന്റെ യുവ ദേശീയ ടീമുകളെയും ഹാദി പ്രതിനിധീകരിച്ചിട്ടുണ്ട്. ഇറാന്റെ അണ്ടർ 20 ടീനിനായും അണ്ടർ 22 ടീമിനായും ഹാദി മുഹമ്മദി മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement