ടി20യിൽ ക്യാപ്റ്റനായി വിരാട് കോഹ്‌ലിക്ക് പുതിയ നാഴികക്കല്ല്

- Advertisement -

ടി20യിൽ ക്യാപ്റ്റനായി 150 മത്സരങ്ങൾ തികച്ച് റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെ നയിച്ചാണ് ഈ നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം കൂടിയാണ് വിരാട് കോഹ്‌ലി. നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളുടെ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീർ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ. ഇതുവരെ 273 ടി20 മത്സരങ്ങളിൽ ടീമിനെ നയിച്ച മഹേന്ദ്ര സിംഗ് ധോണിയാണ് ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ നയിച്ച ഇന്ത്യൻ താരം.

ടി20യിൽ ഇന്ത്യൻ ടീമിനെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും മാത്രമാണ് വിരാട് കോഹ്‌ലി നയിച്ചത്. ഇതിൽ 113 മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും 37 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെയുമാണ് വിരാട് കോഹ്‌ലി നയിച്ചത്. വിരാട് കോഹ്‌ലിക്ക് കീഴിൽ ബാംഗ്ലൂർ 50 മത്സരങ്ങൾ ജയിക്കുകയും 56 മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. 2016 ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഫൈനലിൽ എത്തിച്ചതാണ് ഐ.പി.എല്ലിൽ വിരാട് കോഹ്‌ലിയുടെ ഏറ്റവും വലിയ നേട്ടം.

Advertisement