ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് കന്നി കിരീടം നേടും, പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍

- Advertisement -

വമ്പന്‍ താരനിരയും രണ്ട് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ടെങ്കിലും ഐപിഎല്‍ കിരീടം ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കിട്ടാക്കനിയാണ്. ഇത്തവണ എന്നാല്‍ വിരാട് കോഹ്‍ലി നയിക്കുന്ന ടീം തങ്ങളുടെ പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കുമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. ഐപിഎലില്‍ മൂന്ന് ടീമുകള്‍ക്കാണ് ഇതുവരെ കിരീടം ലഭിച്ചിട്ടില്ലാത്തത്. അതില്‍ ഒരു ടീമാണ് ബാംഗ്ലൂര്‍. ഡല്‍ഹി ക്യാപ്റ്റല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബുമാണ് കിരീടം ഇതുവരെ നേടാനാകാത്ത മറ്റു രണ്ട് ഫ്രാഞ്ചൈസികള്‍.

എല്ലാ വര്‍ഷവും ഫേവറൈറ്റുകളായി തുടങ്ങി കിരീടം മാത്രം നേടാനാകാതെ പോകുകയാണ് കോഹ്‍ലിയുടെ ടീമിന്റെ സ്ഥിരം പതിവ്. മുന്‍ സീസണുകളിലെ തോല്‍വിയ്ക്ക് കാരണം തെറ്റായ തീരുമാനങ്ങളെന്നായിരുന്നു വിരാട് കോഹ്‍ലി കഴിഞ്ഞ ദിവസം പറഞ്ഞത്.

Advertisement