ഏറ്റവും അധികം അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരമായി റോബിന്‍ ഉത്തപ്പ

ഐപിഎല്‍ 2020 ലേലത്തിനുള്ള ഏറ്റവും അധികം അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരമായി റോബിന്‍ ഉത്തപ്പ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത താരത്തിന് 1.5 കോടി രൂപയാണ് അടിസ്ഥാന വില.

അതേ സമയം രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ ആധിപത്യമാണുള്ളത്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നീ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കൊപ്പം ഡെയില്‍ സ്റ്റെയിനും ആഞ്ചലോ മാത്യൂസും രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളാണ്.

റോബിന്‍ ഉത്തപ്പയോടൊപ്പം 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള മറ്റു താരങ്ങളില്‍ ഷോണ്‍ മാര്‍ഷ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഓയിന്‍ മോര്‍ഗന്‍, ജേസണ്‍ റോയ്, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ക്രിസ് മോറിസ്, കൈല്‍ അബോട്ട് എന്നിവര്‍ ഉള്‍പ്പെടുന്നു.

Previous articleഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത് 971 താരങ്ങള്‍
Next articleലോകത്തെ മികച്ച യുവതാരം ആയി ഡിലിറ്റ്