“ഉമ്രാൻ മാലിക് പാകിസ്താൻ ടീമിൽ ആയിരുന്നെ‌ങ്കിൽ ദേശീയ ടീമിൽ എത്തിയേനെ”

20220513 115257

സൺ റൈസേഴ്സ് ഹൈദരബാദിന്റെ പേസ് ബൗളറെ പുകഴ്ത്തി കൊണ്ട് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ രംഗത്ത്. ഉംറാൻ മാലിക് പാക്കിസ്ഥാനിലായിരുന്നെങ്കിൽ ദേശീയ ടീമിൽ എത്തുമായിരുന്നെന്ന് കമ്രാൻ അക്മൽ പറഞ്ഞു. ഉമ്രാന്റെ ഇക്കോണമി മോശമാണ്. അദ്ദേഹം റൺസ് വഴങ്ങുന്നുണ്ട്, പക്ഷേ അദ്ദേഹത്തിന് വേഗതയുണ്ട്, വിക്കറ്റുകളും ലഭിക്കുന്നു. സ്ട്രൈക്ക് ബൗളർമാർ അങ്ങനെയാണ്. ബ്രെറ്റ് ലീ അങ്ങനെയായിരുന്നു. ഷോയിബ് അക്തർ അങ്ങനെയായിരുന്നു. കമ്രാൻ പറഞ്ഞു.

ടി20 ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയയിൽ വേഗത തീർച്ചയായും പ്രധാനമാണ് എന്നും കമ്രാൻ അക്മൽ പറഞ്ഞു. ഷമി, ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവർക്ക് ഒപ്പം ഉമ്രാൻ കൂടെ എത്തിയാൽ അത് ആരും ഭയക്കുന്ന പേസ് ലൈനപ്പ് ആകും എന്നും കമ്രാൻ പറഞ്ഞു.

Previous articleഅര്‍ദ്ധ ശതകങ്ങള്‍ നേടി മെന്‍ഡിസും മാത്യൂസും, ശ്രീലങ്ക കുതിയ്ക്കുന്നു
Next articleഡിയോംഗ് ബാഴ്സലോണക്ക് പ്രധാനപ്പെട്ട താരമാണ് എന്ന് സാവി, എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ നോക്കിയാകും ക്ലബ് തീരുമാനം എടുക്കുക