മധ്യനിര അവസരത്തിനൊത്തുയരും, ഇപ്പോളത്തെ പതര്‍ച്ച കാര്യമാക്കേണ്ട

- Advertisement -

സണ്‍റൈസേഴ്സിന്റെ മധ്യനിര അവസരത്തിനൊത്തുയരുമെന്ന് വ്യക്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ബൗളര്‍ സന്ദീപ് ശര്‍മ്മ. ആദ്യ മൂന്ന് മത്സരങ്ങളില്‍ വാര്‍ണറും ബൈര്‍സ്റ്റോയും മികവ് തെളിയിച്ചപ്പോള്‍ ടീമിന്റെ മധ്യനിരയുടെ ആവശ്യം വന്നില്ല. പിന്നീടുള്ള മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ടീമിന്റെ മധ്യനിരയ്ക്ക് കഴിയാതെ പോയെങ്കിലും അവരുടെ പ്രതിരോധത്തിനായി സന്ദീപ് ശര്‍മ്മ എത്തുകയായിരുന്നു.

വലിയ ടൂര്‍ണ്ണമെന്റാണെന്നും മത്സരങ്ങള്‍ ഇനിയും അധികം ഉള്ളതിനാല്‍ ടീമിന്റെ മധ്യനിര അവസരത്തിനൊത്തുയരുമെന്നും സന്ദീപ് ശര്‍മ്മ വ്യക്തമാക്കി. യൂസഫ് പത്താനും മുഹമ്മദ് നബിയും പോലെ പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം തന്നെ മികച്ച പ്രതിഭകളായ ഹൂഡയും മനീഷ് പാണ്ടേയും വിജയ് ശങ്കറുമുള്ള ടീമാണ് ഹൈദ്രാബാദ്.

പരിചയസമ്പത്തും പ്രതിഭയും ഒരേ പോലെ സമന്വയിപ്പിച്ച ടീമാണ് തങ്ങളുടേതെന്നും സന്ദീപ് ശര്‍മ്മ പറഞ്ഞു. ടൂര്‍ണ്ണമെന്റ് പകുതി പോലും ആയിട്ടില്ലെന്നും തനിക്ക് തന്റെ ടീമിന്റെ മധ്യനിരയില്‍ വലിയ വിശ്വാസം തന്നെയാണുള്ളതെന്നും ടൂര്‍ണ്ണമെന്റ് പുരോഗമിക്കും തോറും ടീം മെച്ചപ്പെടുമെന്നും സന്ദീപ് ശര്‍മ്മ വ്യക്തമാക്കി.

Advertisement