യു.എ.ഇയിലെ ചൂട് കടുത്ത വെല്ലുവിളിയാവുമെന്ന് ട്രെന്റ് ബോൾട്ട്

- Advertisement -

യു.എ.ഇയിലെ കനത്ത ചൂട് ഇന്ത്യൻ പ്രീമിയർ ലീഗിന് കടുത്ത വെല്ലുവിളിയാവുമെന്ന് മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. ഈ ചൂടുമായി പൊരുത്തപ്പെടുകയെന്നത് തനിക്ക് എളുപ്പമല്ലെന്നും ന്യൂസിലൻഡിലെ താപനില 7-8 ഡിഗ്രിയാണെന്നും ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ പറഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ പിന്മാറിയതോടെ ട്രെന്റ് ബോൾട്ടിനെയാവും മുംബൈ ഇന്ത്യൻസ് കൂടുതൽ ആശ്രയിക്കുക.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റു ടീമുകൾക്ക് വേണ്ടി താൻ കളിച്ചിട്ടുണ്ടെന്നും എന്നാൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ബോൾട്ട് പറഞ്ഞു. താൻ മുംബൈ ഇന്ത്യൻസിനെതിരെ കളിച്ചപ്പോൾ എളുപ്പമായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ട്രെന്റ് ബോൾട്ട് പറഞ്ഞു.

Advertisement