ഐപിഎലിന് യുഎഇയിൽ നാലാം വേദിയുണ്ടായേക്കുമെന്ന് സൂചന

Toleranceoval

ഐപിഎലിന് യുഎഇയിലെ ഇപ്പോളത്തെ മൂന്ന് വേദികള്‍ക്ക് പുറമെ അബുദാബിയിൽ തന്നെയുള്ള പുതിയൊരു വേദി കൂടി പരിഗണനയിലെന്ന് സൂചന. അബുദാബിയിലെ ടോളറന്‍സ് ഓവലിൽ ഏതാനും മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചനയിലാണ് യുഎഇ ക്രിക്കറ്റ് അധികൃതര്‍ എന്നാണ് ലഭിയ്ക്കുന്ന വിവരം.

ഐപിഎലിനും പിന്നീട് ലോകകപ്പിനും ഈ വേദി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഐസിസിയുടെ അക്രിഡേഷനായി യുഎഇ ക്രിക്കറ്റ് ബോര്‍ഡ് അധികാരികള്‍ കാത്തിരിക്കുന്നതായാണ് ലഭിയ്ക്കുന്ന വിവരം. ഐപിഎലിൽ ഇനി 31 മത്സരങ്ങളാണുള്ളതെങ്കിൽ അതിന് ശേഷം പുരുഷ ടി20 ലോകകപ്പും യുഎഇയിൽ നടക്കാനിരിക്കുകയാണ്.

ഇപ്പോള്‍ അബുദാബിയിലുള്ള സ്റ്റേഡിയത്തിന് പുറമെ ഷാര്‍ജ്ജയിലും ദുബായയിലുമാണ് യുഎഇയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്.