ഒന്നോ രണ്ടോ താരങ്ങളല്ല, അതിലധം മാച്ച് വിന്നര്‍മാരുള്ളതാണ് മുംബൈയുടെ ശക്തി

- Advertisement -

ഐപിഎലില്‍ തങ്ങളുടെ ശക്തി ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്നതല്ല പകരം ഒട്ടനവധി മാച്ച് വിന്നര്‍മാരുള്ളതാണെന്ന് പറഞ്ഞ് മഹേല ജയവര്‍ദ്ധനേ. രോഹിത് ശര്‍മ്മ നയിച്ച മുംബൈ ഇന്ത്യന്‍സ് 2019ല്‍ ഏഴ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരങ്ങളാണ് ഇതുവരെ നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ഇത്രയും തന്നെ അവസരങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു ടീം.

അതേ സമയം ഒറ്റ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയില്ലെങ്കിലും 500 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്ക് ആണ് മുംബൈയുടെ ടോപ് സ്കോറര്‍. 2018നു അപേക്ഷിച്ച് അത്ര മികച്ച ഫോമിലല്ലെങ്കിലും ആദ്യ ക്വാളിഫയറില്‍ മാന്‍ ഓഫ് ദി മാച്ചായി മാറിയ സൂര്യകുമാര്‍ യാദവും ടൂര്‍ണ്ണമെന്റ് അവസാനത്തോടടുത്തപ്പോള്‍ അവസരത്തിനൊത്തുയര്‍ന്നിരുന്നു.

അല്‍സാരി ജോസഫ് അടക്കം അതിനു മുമ്പ് മുംബൈയെ വിജയിപ്പിച്ച താരങ്ങളില്‍ ആറ് പേരുണ്ടായിരുന്നു. ഇതാണ് ടീമിന്റെ കരുത്തെന്നാണ് മുംബൈയുടെ കോച്ച് മഹേല ജയവര്‍ദ്ധനേ പറയുന്നത്. അപ്രതീക്ഷിത താരങ്ങള്‍ മുതല്‍ ടീമിന്റെ പ്രതീക്ഷയായ താരങ്ങള്‍ വരെ അവസരത്തിനൊത്തുയര്‍ന്ന സീസണായിരുന്നു മുംബൈയ്ക്ക് ഇത്.

മറ്റു താരങ്ങളില്‍ നിന്ന് ഇത്തരം പ്രകടനങ്ങളുണ്ടാകുമ്പോള്‍ അത് പ്രധാന താരങ്ങളുടെ സമ്മര്‍ദ്ദത്തിനു ഇളവ് വരുത്തുമെന്നും മഹേല വ്യക്തമാക്കി. ഹോമിലും എവേ മത്സരങ്ങളിലും ഒരു പോലെ തിളങ്ങുക എന്നതാണ് ഒരു ടീമിന്റെ കരുത്ത്. വിവിധ സാഹചര്യങ്ങളില്‍ വിവിധ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നതാണ് മുംബൈയുടെ വിജയമെന്നും മഹേല സൂചിപ്പിച്ചു.

Advertisement