“നടരാജൻ ഈ ഐ.പി.എല്ലിന്റെ കണ്ടെത്തൽ”

T Natarajan Sunrisers Hyderabad
Photo: IPL
- Advertisement -

സൺറൈസേഴ്‌സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളർ നടരാജൻ ഈ ഐ.പി.എല്ലിന്റെ കണ്ടെത്തലാണെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എൽ ക്വാളിഫയർ മത്സരം തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു ഡേവിഡ് വാർണർ. നടരാജൻ ഈ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഡേവിഡ് വാർണർ പറഞ്ഞു. ഈ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 16 മത്സരങ്ങൾ കളിച്ച നടരാജൻ 16 വിക്കറ്റും വീഴ്ത്തിയിരുന്നു.

ടൂർണമെന്റിൽ മികച്ച യോർക്കറുകൾ എറിഞ്ഞ നടരാജന്റെ പ്രകടനത്തെ പല മുൻ താരങ്ങളും അഭിനന്ദിക്കുകയും ചെയ്തിരുന്നു. നടരാജനെ കൂടാതെ അഫ്ഗാൻ സ്പിന്നർ റഷീദ് ഖാനും മൂന്നാം സ്ഥാനത്ത് മനീഷ് പാണ്ഡെയും മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നും വാർണർ പറഞ്ഞു. എന്നാൽ നിർണായക മത്സരത്തിൽ ഭുവനേശ്വർ കുമാറിന്റെയും സാഹയുടെയും സേവനം ഹൈദരാബാദിന് ലഭിക്കാതിരുന്നത് കനത്ത തിരിച്ചടിയായെന്നും വാർണർ പറഞ്ഞു.

Advertisement