ഹര്‍ഭജന്‍ സിംഗിന് കൊല്‍ക്കത്തയില്‍ അരങ്ങേറ്റം, കൊല്‍ക്കത്ത – സണ്‍റൈസേഴ്സ് മത്സരത്തിന്റെ ടോസ് അറിയാം

Srhvskkr

ഐപിഎല്‍ 2021ന്റെ മൂന്നാമത്തെ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ഇന്ന് കൊല്‍ക്കത്ത നിരയില്‍ ഹര്‍ഭജന്‍ സിംഗ് അരങ്ങേറ്റം കുറിയ്ക്കുകയാണ്. ചെന്നൈ റിലീസ് ചെയ്ത താരം ഐപിഎല്‍ 2020ല്‍ കോവിഡ് കാരണം കളിച്ചിരുന്നില്ല. സുനില്‍ നരൈന് പകരം ഷാക്കിബ് അല്‍ ഹസനെ ആണ് കൊല്‍ക്കത്ത അവസരം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ റണ്‍റേറ്റിന്റെ പേരില്‍ പ്ലേ ഓഫ് നഷ്ടമായതിനാല്‍ ഇത്തവണ പ്ലേ ഓഫ് ഉറപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് മോര്‍ഗന്‍ വ്യക്തമാക്കി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Rahul Tripathi, Nitish Rana, Eoin Morgan(c), Dinesh Karthik(w), Andre Russell, Shakib Al Hasan, Pat Cummins, Harbhajan Singh, Prasidh Krishna, Varun Chakravarthy

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Jonny Bairstow, Wriddhiman Saha(w), Manish Pandey, Vijay Shankar, Abdul Samad, Mohammad Nabi, Rashid Khan, Bhuvneshwar Kumar, T Natarajan, Sandeep Sharma