ഇഷ് സോദി വീണ്ടും രാജസ്ഥാൻ റോയൽസിൽ

ന്യൂസിലൻഡ് സ്പിന്നർ ആയ ഇഷ് സോദി വീണ്ടും ഐ പി എൽ ടീമായ രാജസ്ഥാൻ റോയൽസിൽ. ഇപ്പോൾ രാജസ്ഥാനിൽ സ്പിൻ കൺസൾട്ടെന്റ് ആയിട്ടാണ് എത്തിയിരിക്കുന്നത്. അവസാന രണ്ട് സീസണുകളിലും സോദി രാജഥാന്റെ ഐ പി എൽ ടീമിൽ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ ലേലത്തിനു മുന്നോടിയായി സോദിയെ രാജസ്ഥാ റോയൽസ് റിലീസ് ചെയ്തിരുന്നു.

ബൗളിംഗ് കോച്ചായ സൈരാജ് ബഹുതലെയ്ക്ക് ഒപ്പമാകും സോദി പ്രവർത്തിക്കുക. ന്യൂസിലാൻഡിനു വേണ്ടി 40 ട്വി20 മത്സരങ്ങളിൽ നിന്ന് 47 വികറ്റുകൾ സോധി എടുത്തിട്ടുണ്ട്‌. രാജസ്ഥാനു വേണ്ടി 8 ഐ പി എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സോദി ഒമ്പതു വിക്കറ്റ് എടുത്തിരുന്നു.

Previous articleഡ്രാക്സ്ലറെ പിഎസ്ജിയിൽ നിന്നും തിരികെ ജർമ്മനിയിൽ എത്തിക്കാനൊരുങ്ങി ക്ലിൻസ്മാൻ
Next articleസിഡ്നി ടെസ്റ്റിൽ കെയ്ൻ വില്യംസൺ കളിക്കുന്നത് സംശയം