കൊറോണ ഭീതി, വാർണറും സ്മിതും ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ സാധ്യത

Davidwarner

ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ താരങ്ങൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ സാധ്യത‌. ഓസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഇന്ത്യൻ വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു എന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. കൊറോണ വ്യാപനം കണക്കിലെടുത്ത് ഓസ്ട്രേലിയ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ഉടൻ വിലക്കും എന്ന് റിപ്പോർട്ടുണ്ട്. അതിർത്തി അടക്കും മുമ്പ് രാജ്യത്ത് എത്താനാണ് ഓസ്ട്രേലിയൻ താരങ്ങൾ ശ്രമിക്കുന്നത്.

വാർണർ പോവുക ആണെങ്കിൽ ഹൈദരബാദിനും സ്മിത്ത് പോകുന്നത് ഡെൽഹി ക്യാപിറ്റൽസിനും വലിയ തിരിച്ചടി തന്നെയാകും. ഇതിനകം തന്നെ സാമ്പ, റിച്ചാർഡ്സൺ, ആൻഡ്രൂ ടൈ തുടങ്ങിയ ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യ വിട്ടു കഴിഞ്ഞു. ഓസ്ട്രേലിയൻ താരങ്ങൾ മാത്രമല്ല മറ്റു വിദേശ താരങ്ങളും ഇന്ത്യ വിടുന്നതിന്റെ ആലോചനയിലാണ്.