ഐപിഎലിന് തിരിച്ചുവരവുണ്ടാകുമെന്ന് അറിയിച്ച് ശ്രേയസ്സ് അയ്യര്‍

Shreyasiyer

ദുബായിയിൽ നടക്കുന്ന ഐപിഎലിന്റെ ബാക്കി മത്സരങ്ങളിൽ താന്‍ കളിക്കുമെന്ന് അറിയിച്ച് ശ്രേയസ്സ് അയ്യര്‍. ഇംഗ്ലണ്ടിനെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന് പിന്നീട് ഐപിഎൽ നഷ്ടപ്പെടുകയായിരുന്നു. ഡല്‍ഹി ക്യാപിറ്റൽസ് നായകന്‍ കൂടിയായ ശ്രേയസ്സ് അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്തിന് ടീം ക്യാപ്റ്റന്‍സി ദൗത്യം നല്‍കുകകയായിരുന്നു.

പന്തിന്റെ നേതൃത്വത്തിൽ എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോളായിരുന്നു ഐപിഎൽ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യം വന്നത്. ഇനി ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കുമ്പോള്‍ ക്യാപ്റ്റന്‍സി അയ്യര്‍ക്ക് തിരികെ നല്‍കുമോ അതോ ഈ സീസണിൽ പന്ത് തന്നെ ടീമിനെ നയിക്കുമോ എന്നതാണ് ഉറ്റുനോക്കേണ്ടത്.

Previous article“സെമി ഫൈനൽ കൊണ്ടോ ഫൈനൽ കൊണ്ടോ ഇംഗ്ലണ്ടിന് തൃപ്തിപ്പെടാൻ ആകില്ല”
Next articleറയൽ മാഡ്രിഡ് പ്രീ സീസൺ ആരംഭിച്ചു