ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി സൺറൈസേഴ്സ് ഹൈദ്രാബാദ് താരം

Sherfanerutherford

സൺറൈസേഴ്സ് ഹൈദ്രാബാദി്റെ കരീബിയന്‍ താരം ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് നാട്ടിലേക്ക് മടങ്ങി. താരത്തിന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് റൂഥര്‍ഫോര്‍ഡ് നാട്ടിലേക്ക് മടങ്ങുന്നു. ജോണി ബൈര്‍സ്റ്റോയ്ക്ക് പകരക്കാരനായാണ് താരത്തെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.

സൺറൈസേഴ്സ് ഫ്രാഞ്ചൈസിയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. ഇത്തവണത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് വിജയിച്ച സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വേണ്ടി പ്രധാന പ്രകടനം പുറത്തെടുത്ത താരമാണ് റൂഥര്‍ഫോര്‍ഡ്.

Previous article“ഗാംഗുലിയോടുള്ള ആരാധന കൊണ്ടാണ് ഇടം കയ്യനായി ബാറ്റു ചെയ്യുന്നത്” – വെങ്കിടേഷ്
Next articleകോമാന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു