സെറ്റായ ബാറ്റ്സ്മാന്‍ അവസാനം വരെ നിന്നാലെ ചെന്നൈയില്‍ ബാറ്റിംഗ് ശരിയാവൂ – രോഹിത് ശര്‍മ്മ

Rohitsharma
- Advertisement -

സെറ്റായ ബാറ്റ്സ്മാന്മാര്‍ അവസാനം വരെ ബാറ്റ് ചെയ്താലെ ചെന്നൈയിലെ പിച്ചില്‍ ബാറ്റിംഗ് ടീമുകള്‍ക്ക് രക്ഷയുള്ളുവെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഒരു ടീമിനും അതിന് സാധിച്ചിട്ടില്ല എന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി. ചെന്നൈയിലെ പിച്ച് സ്ലോ ആയതിനാല്‍ തന്നെ പുതിയ ഒരു ബാറ്റ്സ്മാന് ക്രീസിലെത്തി വിചാരിച്ച പോലെ അടിച്ച് തകര്‍ക്കാനാവില്ലെന്ന് രോഹിത് പറഞ്ഞു.

അതിനാല്‍ തന്നെ ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കം കിട്ടിയ ആരെങ്കിലും അവസാനം വരെ ബാറ്റ് ചെയ്യേണ്ടതുണ്ടെന്നും എന്നാല്‍ ഇവിടെ കളിക്കുന്ന ഒരു ടീമിനും അത് സാധിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും രോഹിത് കൂട്ടിചേര്‍ത്തു.

Advertisement