ഈ സീസണിലെ ആദ്യ സിക്സിന് ഉടമ ആരും പ്രതീക്ഷിക്കാത്ത താരം

- Advertisement -

ഇന്ന് മുംബൈ ഇന്ത്യൻസിന്റെ ടീം പ്രഖ്യാപിച്ചപ്പോൾ സൗരബ് തിവാരിയുടെ പേര് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ആദ്യ ഇലവനിൽ എത്തിയ സൗരബ് തിവാരി ഈ ഐ പി എൽ സീസണിലെ ആദ്യ സിക്സ് അടിച്ച് കൊണ്ട് താൻ ഫോമിലേക്ക് തിരിച്ചുവന്നു എന്ന് ക്രിക്കറ്റ് ലോകത്തെ അറിയിച്ചിരിക്കുകയാണ്. ഒമ്പതാമത്തെ ഓവറിൽ ജെഡേജയുടെ പന്തിൽ ആയിരുന്നു തിവാരിയുടെ സിക്സ്.

ലോങ് ഓഫിന് മുകളിലൂടെ പറത്തിയ പംത് നോക്കി നിൽക്കാനെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഫീൽഡിനായുള്ളൂ. ഒരു വശത്ത് മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ സൗരബ് തിവാരി.

ഒരോ ഐ പി എൽ സീസണിലെയും ആദ്യ സിക്സ്;

2008 – McCullum
2009 – Abishek Nayar
2010 – Brad Hodge
2011 – S Anirudha
2012 – Raina
2013 – Jayawardene
2014 – Manish
2015 – Rohit
2016 – Simmons
2017 – Warner
2018 – Rohit
2019 – Moeen
2020 – S Tiwary

Advertisement