“സഞ്ജു ക്യാപ്റ്റൻ ആണെന്നതിൽ രാജസ്ഥാനിലെ മറ്റു താരങ്ങൾ സന്തോഷവാന്മാരല്ല” സെവാഗ്

Sanju

സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദ്ര സെവാഗ്. സഞ്ജു സാംസൺ ക്യാപ്റ്റൻ എന്ന നിലയിൽ ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. രാജ്സ്ഥാൻ താരങ്ങളെ നോക്കിയാൽ അവർ സഞ്ജു സാംസൺ ക്യാപ്റ്റൺ ആണെന്നതിൽ സന്തോഷവാന്മാരല്ല എന്ന് തോന്നും എന്ന് സെവാഗ് പറഞ്ഞു. സഞ്ജു കൂടുതൽ സഹ താരങ്ങളോടെ സംസാരിക്കേണ്ടതുണ്ട്. ടീമംഗങ്ങളെ കൂടുതൽ സപ്പോർട്ട് ചെയ്യേണ്ടതുമുണ്ട്. സെവാഗ് പറഞ്ഞു.

ഒരു ബൗളർ കൂടുതൽ അടി വാങ്ങുമ്പോൾ അവരോട് ക്യാപ്റ്റൻ സംസാരിക്കേണ്ടതുണ്ട്. ഒരു ബാറ്റ്സ്മാൻ ഫോം കണ്ടെത്തുന്നില്ല എങ്കിലും ക്യാപ്റ്റൻ സംസാരിക്കേണ്ടതുണ്ട്. സെവാഗ് പറഞ്ഞു. ‌ റിഷഭ് പന്ത് ഒക്കെ അതാണ് ചെയ്യുന്നത് എന്നും സഞ്ജുവും അതുപോലെ ആകണം എന്നും സെവാഗ് പറഞ്ഞു.