ടീമിന്റെ നിലവാരം ഉയരണമെന്ന് സഞ്ജു സാംസൺ

Sanjusamson2

രാജസ്ഥാൻ റോയൽസ് തങ്ങളുടെ നിലവാരം ഉയർത്തണമെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. ബൗളിങ്ങിലും ബാറ്റിങ്ങിലും ടീം കുറച്ചുകൂടെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെന്നും സഞ്ജു സാംസൺ. സൺറൈസേഴ്‌സ് ഹൈദെരാബാദിനോട് തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ.

ആദ്യം ബാറ്റ് ചെയ്ത സമയത്ത് 10-20 റൺസ് കൂടെ നേടാമായിരുന്നെന്നും എന്നാൽ പൊരുതാവുന്ന സ്കോർ ആണ് രാജസ്ഥാൻ നേടിയതെന്നും സാംസൺ പറഞ്ഞു. രാജസ്ഥാൻ റോയൽസ് ബൗളിങ്ങിലും ബാറ്റിങ്ങിലും മെച്ചപ്പെടാൻ ഉണ്ടെന്നും ഓരോ പന്തിലും ഏറ്റവും മികച്ച രീതിയിൽ കളിക്കണമെന്നും സാംസൺ പറഞ്ഞു.

മത്സരത്തിൽ 57 പന്തിൽ നിന്ന് 82 റൺസുമായി സാംസൺ ക്യാപ്റ്റന്റെ പ്രകടനം പുറത്തെടുത്തെങ്കിലും മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 7 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

Previous articleഞങ്ങളുടെ മികച്ച താരങ്ങള്‍ എങ്ങനെ ടീമിലില്ലാതെ പോയി, ഇന്ത്യന്‍ സെലക്ടര്‍മാരും ഇത് തന്നെയാവും ചിന്തിക്കുന്നത്
Next articleബാഴ്സലോണ, റയൽ,യുവന്റസ് ടീമുകൾക്കെതിരെ ശിക്ഷനടപടികൾ ഒഴിവാക്കി യുവേഫ