സഞ്ജു സാംസന്റെ ക്യാപ്റ്റൻസി ആസ്വദിച്ചിരുന്നു എന്ന് ബട്ലർ

Sanju Samson Rajasthan Royals Punjab Kings Ipl
Photo: Twitter/@IPL

സഞ്ജു സാംസൺ ഈ വർഷം രാജ്സ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി നടത്തിയ പ്രകടനത്തെ പ്രശംസിച്ച് സഹതാരമായിരുന്ന ജോസ് ബട്ലർ. സഞ്ജു സാംസന്റെ ക്യാപ്റ്റൻസി താൻ ഏറെ ആസ്വസിച്ചിരുന്നു എന്ന് ബട്ലർ പറഞ്ഞു. ക്യാപ്റ്റൻസി ഒരു വ്യക്തി എന്ന നിലയിൽ സാംസണെ ഒട്ടും മാറ്റിയില്ല എന്നും ബട്ലർ പറഞ്ഞു. സഞ്ജു സമ്മർദ്ദങ്ങൾ അധികം ഇല്ലാതെ ഫ്രീ ആയി കളിക്കുന്ന താരമാണ്. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജു എല്ലാവരിലേക്കും ആ ഫ്രീ സ്പിരിറ്റ് എത്തിച്ചു എന്നും ബട്ലർ പറഞ്ഞു.

ആദ്യ സീസണിൽ അദ്ദേഹം ഒരുപാട് കാര്യങ്ങൾ ക്യാപ്റ്റൻ എന്ന നിലയിൽ പഠിച്ചു കാണും. സഞ്ജുവിന്റെ ബാറ്റിംഗും ഒരു ക്യാപ്റ്റൻ എന്ന പോലെ ആയിരുന്നു എന്ന് ബട്ലർ പറഞ്ഞു. സീസൺ അവസാനമാകുമ്പോഴേക്ക് പക്വതയാർന്ന ഇന്നിങ്സുകൾ സഞ്ജുവിൽ നിന്ന് കണ്ടു എന്നും ബട്ലർ പറഞ്ഞു.

Previous articleലിവർപൂൾ വലിയ ട്രാൻസ്ഫറുകൾ നടത്തില്ല എന്ന് ക്ലോപ്പ്
Next articleബാറ്റ് കൊണ്ട് എല്ലാ ഫോര്‍മാറ്റിലും ബാബര്‍ തന്റെ കഴിവ് തെളിയിച്ചു, ഇനി ക്യാപ്റ്റന്‍സിയിലും അത് ചെയ്യണം – മിസ്ബ ഉള്‍ ഹക്ക്