ബാറ്റ് കൊണ്ട് എല്ലാ ഫോര്‍മാറ്റിലും ബാബര്‍ തന്റെ കഴിവ് തെളിയിച്ചു, ഇനി ക്യാപ്റ്റന്‍സിയിലും അത് ചെയ്യണം – മിസ്ബ ഉള്‍ ഹക്ക്

Misbahbabar

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം തന്റെ ക്യാപ്റ്റന്‍സിയിലെ കഴിവ് തെളിയിക്കാനുണ്ടെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ബാറ്റ് കൊണ്ട് എന്ത് അത്ഭുതം കാട്ടാമെന്ന് താരം തെളിയിച്ച് കഴിഞ്ഞതാണെന്നും ഇനി താരത്തിന്റെ ക്യാപ്റ്റന്‍സിയിലെ കഴിവുകളാണ് ലോകം കാണേണ്ടതെന്നും മിസ്ബ പറഞ്ഞു.

സമയം കൂടും തോറും മെച്ചപ്പെടുന്ന ഒരു കാര്യമാണ് ക്യാപ്റ്റന്‍സിയെന്നും പ്രതിസന്ധി ഘട്ടത്തിലൂടെ ഒരാള്‍ കൂടുതല്‍ കടന്ന് പോകുമ്പോള്‍ അയാളെ അത് കൂടുതല്‍ കരുത്തരാക്കുമെന്നും മിസ്ബ പറഞ്ഞു. മികച്ച ക്രിക്കറ്റിംഗ് സെന്‍സ് ഉള്ള വ്യക്തിയാണ് ബാബര്‍ അസമെന്നും ഭാവിയില്‍ ബാറ്റിംഗിലെ കഴിവ് തെളിയിച്ച പോലെ ക്യാപ്റ്റന്‍സിയിലും താരം അത് തെളിയിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് മിസ്ബ സൂചിപ്പിച്ചു.

Previous articleസഞ്ജു സാംസന്റെ ക്യാപ്റ്റൻസി ആസ്വദിച്ചിരുന്നു എന്ന് ബട്ലർ
Next articleചേതന്‍ സക്കറിയ സീസണിലെ കണ്ടെത്തല്‍ – കുമാര്‍ സംഗക്കാര