ലിവർപൂൾ വലിയ ട്രാൻസ്ഫറുകൾ നടത്തില്ല എന്ന് ക്ലോപ്പ്

ഈ സീസണിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ല എന്ന് പരിശീലകൻ ക്ലോപ്പ്. ആരെങ്കിലും ക്ലബ് വിടുക ആണെങ്കിൽ മാത്രമെ വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നും ക്ലോപ്പ് പറഞ്ഞു. എന്നാൽ സാഞ്ചോ, എമ്പപ്പെ, ഹാളണ്ട് പോലുള്ള താരങ്ങളെ ലിവർപൂൾ സൈൻ ചെയ്യും എന്ന വാർത്തകൾ ഈ സീസണിൽ നടക്കില്ല എന്ന് ക്ലോപ്പ് പറഞ്ഞു.

ഫുട്ബോൾ ലോകം പഴയ സ്ഥിതിയിലേക്ക് ഇനിയും എത്തിയിട്ടില്ല. അങ്ങനെ എത്താതെ വലിയ ട്രാൻസ്ഫറുകൾ നടത്താൻ ലിവർപൂളിനാകില്ല എന്നും ക്ലോപ്പ് പറഞ്ഞു. അടുത്ത സീസണിൽ വാൻ ഡൈക്, ഗോമസ്, ഹെൻഡേഴ്സൺ എന്നിവരൊക്കെ പരിക്ക് മാറി എത്തും എന്നും അവരൊക്കെ പുതിയ സൈനിംഗ് പോലെ ആയിരിക്കും എന്നും ക്ലോപ്പ് പറഞ്ഞു.

Previous articleരമേശ് പവാറിനെ വീണ്ടും കോച്ചായി നിയമിച്ച് ബിസിസിഐ
Next articleസഞ്ജു സാംസന്റെ ക്യാപ്റ്റൻസി ആസ്വദിച്ചിരുന്നു എന്ന് ബട്ലർ