ഐപിഎലില്‍ വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട് – ഡാരെന്‍ സാമി

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി കളിച്ചിരുന്നപ്പോള്‍ തനിക്കും ശ്രീലങ്കന്‍ താരം തിസാര പെരേരയ്ക്കും വംശീയയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ് മുന്‍ വിന്‍ഡീസ് താരം ഡാരെന്‍ സാമി. തന്നെയും തിസാരയെയും “കാലു” എന്ന വിളികളുമായാണ് ആരാധകര്‍ പലപ്പോഴും എതിരേറ്റെന്നും ഇപ്പോള്‍ ആ വാക്കിന്റെ അര്‍ത്ഥം മനസ്സിലാകുമ്പോള്‍ മാത്രമാണ് താന്‍ വംശീയമായ അധിക്ഷേപം നേരിടുകയായിരുന്നുവെന്ന് സാമി വ്യക്തമാക്കിയത്.

താന്‍ അന്ന് കരുതിയത് ഈ വാക്കിന്റെ അര്‍ത്ഥം കരുത്തനായ കറുത്ത മനുഷ്യനെന്നായിരുന്നു പക്ഷേ ഇപ്പോള്‍ മാത്രമാണ് താന്‍ ഇതെല്ലാം മനസ്സിലാക്കുന്നതെന്നും സാമി വ്യക്തമാക്കി. വംശീയാധിക്ഷേപത്തിനെതിരെ പൊരുതുവാന്‍ ഐസിസിയോടും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടും അടുത്തിടെ സാമി ആവശ്യപ്പെട്ടിരുന്നു.

Previous articleകിരീടം നേടാൻ ബയേണ് ഇനി രണ്ട് ജയം മാത്രം മതി
Next articleഅയാക്സിന്റെ വാൻ ഡെ ബീകിനായി വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം