റഷ്യക്കാരെ പറ്റിച്ച് പണംവാരി ഒരു തട്ടിപ്പ് ഐ പി എൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എൽ സീസൺ അവസാനിച്ചിട്ടും ഗുജറാത്തിൽ ഒരു ഗ്രാമത്തിൽ ഐ പി എൽ തുടരുകയായിരുന്നു‌. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും ഒക്കെ കളിക്കുന്നുമുണ്ടായിരുന്നു. ഗുജറാത്തിലെ മെഹ്സന ജില്ലയിലാണ് ഫേക്ക് ആയ ഐ പി എൽ നടന്നത്. റഷ്യയിൽ ഉള്ളവരെ കബളിപ്പിച്ച് ബെറ്റിംഗ് നടത്തി കൊണ്ടാണ് ഒരു സംഘം ആൾക്കാർ ഐ പി എൽ നടത്തിയത്‌‌. മത്സരങ്ങൾ യൂടൂബ് വഴി തത്സമയം ടെലിക്കാസ്റ്റും ചെയ്യുന്നുണ്ടായിരുന്നു.

മൊളിപുർ ഗ്രാമത്തിലെ കർഷകരായ യുവാക്കളായ 21 പേർ കളിക്കാരായി ഇറങ്ങി. ഫേക്ക് അമ്പയർമാരും ഹർഷ ബോഗ്ലെയെ അനുകരിക്കുന്ന കമന്റേറ്ററും എല്ലാം ഈ ഐ പി എല്ലിൽ ഉണ്ടായിരുന്നു. ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്നായിരുന്നു ലീഗിന്റെ പേര്. ടെലിഗ്രാം വഴി ആണ് സംഘം ബെറ്റുകൾ എടുത്തിരുന്നത്. സിൽസുകൾ അടിക്കാനായി പന്തുകൾ വേഗത കുറിച്ച് എറിഞ്ഞു കൃത്യമായി വൈഡുകളും നോബോളുകളും എറിഞ്ഞ് ബെറ്റിംഗ് ആവേശകരമാക്കാനും അധികൃതർ ശ്രമിച്ചു. ഒരു പാടം വാടകയ്ക്ക് എടുത്ത് ഗ്രൗണ്ട് ആക്കി മാറ്റി ഹൈ ഡെഫന്രെഷൻ ക്യാമറകൾ വെച്ച് ആയിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്.

ഫേക്ക് ഐ പി എൽ നടത്തിയ സംഘത്തെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.