മോഹൻ ബഗാ‌ൻ രണ്ട് യുവതാരങ്ങളുടെ കരാർ പുതുക്കി

ATK മോഹൻ ബഗാൻ അവരുടെ U21 യുവതാരങ്ങളായ അഭിഷേക് സൂര്യവൻഷിയുടെയും രവി റാണയുടെയും കരാർ നീട്ടി. ഇരു താരങ്ങളുടെയും കരാർ 2025 വരെ നീട്ടിയതായി ക്ലബ് പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ യുവാൻ ഫെറാൻഡോ പരിശീലിപ്പിച്ച സീനിയർ ടീമിന്റെ ഭാഗമായിരുന്നു രണ്ടു പേരും. ജമ്മു കാശ്മീർ സ്വദേശി ആയ രവി രാണ മിഡ്ഫീൽഡർ ആണ്‌. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വന്ന താരമാണ് രാണ. ജംഷദ്പൂർ റിസേർവ്സിനായും താരം കളിച്ചിട്ടുണ്ട്.

അഭിഷേക് സൂര്യവൻഷി മഹാരാഷ്ട്രയിൽ നിന്നാണ്. 2018 മുതൽ എ ടി കെ റിസേർവ്സിനൊപ്പം അഭിഷേക് ഉണ്ട്. മുമ്പ് ഡി എസ് കെ ശിവജിയൻസിന്റെ ഒപ്പവും അഭിഷേക് ഉണ്ടായിരുന്നു.