ഐപിഎലിലെ ഏറ്റവും മൂല്യമുള്ള താരമായി ആന്‍ഡ്രേ റസ്സല്‍

- Advertisement -

ഐപിഎലില്‍ ഏറ്റവും മൂല്യമുള്ള താരമായി ആന്‍ഡ്രേ റസ്സല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പല മത്സരങ്ങളിലും കരകയറ്റിയത് താരത്തിന്റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ മുംബൈയോടുള്ള മത്സരത്തില്‍ താരം ആദ്യ പന്തില്‍ പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.

കൊല്‍ക്കത്തയ്ക്കായി 13 മത്സരങ്ങളില്‍ നിന്ന് 510 റണ്‍സ് നേടിയ റസ്സലിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നതായിരുന്നു. 4 അര്‍ദ്ധ ശതകങ്ങളാണ് താരം നേടിയത്. 31 ഫോറും 52 സിക്സുമാണ് താരം ടൂര്‍ണ്ണമെന്റില്‍ നേടിയത്. ബൗളിംഗില്‍ താരത്തിനു അത്ര മികവ് പുലര്‍ത്താനായില്ലെങ്കിലും 11 വിക്കറ്റുകളുമായി കൊല്‍ക്കത്ത ബൗളര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന താരവും ആന്‍ഡ്രേ റസ്സലായിരുന്നു.

താരം സമ്മാനം കൈപ്പറ്റുവാന്‍ ഇല്ലാത്തതിനാല്‍ ശുഭ്മന്‍ ഗില്ലാണ് റസ്സലിനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്.

Advertisement