ആൻഫീൽഡിൽ കയ്യടി വാങ്ങി സലായുടെ മകൾ മക്ക!!

- Advertisement -

ഇന്നലെ ലിവർപൂളിന് ലീഗ് നേടാൻ ആയില്ല എങ്കിൽ ആൻഫീൽഡിലെ ഇന്നലത്തെ ദിവസം പ്രതീക്ഷകളുടേയും സന്തോഷങ്ങളുടേയും തന്നെ ആയിരുന്നു. ഒരു പോയന്റിന് സിറ്റിയോട് കിരീടം കൈവിട്ടു എങ്കിലും 97 പോയിന്റ് നേടിയ അഭിമാനത്തിൽ തന്നെ ആയിരുന്നു ആൻഫീൽഡിലെ ആരാധകർ. ഇന്നലെ ആൻഫീൽഡിലെ അവസാന ദിവസത്തിൽ താരമായത് ഒരു അഞ്ചു വയസ്സുകാരി ആയിരുന്നു.

മൊഹമ്മദ് സലായുടെ മകൾ മക്ക സലാ. ഗോൾഡൻ ബൂട്ട് അവാർഡ് സ്വന്തമാക്കിയ ശേഷം ഡ്രസിങ് റൂമിലേക്ക് നടക്കുകയായിരുന്നു സലായും മക്കയും. എന്നാൽ സലായെ നടക്കാൻ വിട്ട് മക്ക തന്റെ കാലിൽ കിട്ടിയ പന്തുമായി കോപ്പ് എൻഡിലേക്ക് ചെറിയ കാലുകളുമായി കുതിച്ചു. ആൻഫീൽഡ് മുഴുവൻ സലായുടെ മകൾക്ക് വേണ്ടി ആർത്തു വിളിച്ചു. അവസാനം കോപ്പ് എൻഡിലെ ഗോൾ പോസ്റ്റിൽ മക്ക പന്ത് അടിച്ചു കയറ്റി. ഇന്നലെ ലിവർപൂളിന്റെ ഗ്രൗണ്ടിൽ പിറന്ന ഏറ്റവും വലിയ ആർപ്പു വിളി ആ ഗോളിനായിരുന്നു.

നിറഞ്ഞ ചിരിയുമായി ആണ് സലാ ഈ ഗോളിന് സാക്ഷിയായത്. സലായുടെ ഭാര്യ മഗ്ഗി എത്തിയാണ് അവസാനം മക്കയെ ഗ്രൗണ്ടിൽ നിന്ന് കൊണ്ടു പോയത്.

Advertisement