ഫീൽഡിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ്, വിജയം നേടി പ്ലേ ഓഫ് സാധ്യത ഉയര്‍ത്തുവാന്‍ കൊല്‍ക്കത്ത

Rajasthanroyals

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസൺ. നാല് മാറ്റങ്ങളാണ് രാജസ്ഥാന്‍ തങ്ങളുടെ ടീമിൽ വരുത്തിയിട്ടുള്ളത്. ലിയാം ലിവിംഗ്സ്റ്റൺ, ക്രിസ് മോറിസ്, അനുജ് റാവത്ത്, ജയ്ദേവ് ഉനഡ്കട് എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ എവിന്‍ ലൂയിസ്, ഡേവിഡ് മില്ലര്‍, ശ്രേയസ്സ് ഗോപാൽ, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു.

കൊല്‍ക്കത്ത നിരയിൽ ടിം സൗത്തിയ്ക്ക് പകരം ലോക്കി ഫെര്‍ഗൂസൺ ടീമിലേക്ക് എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Venkatesh Iyer, Rahul Tripathi, Nitish Rana, Eoin Morgan(c), Dinesh Karthik(w), Shakib Al Hasan, Sunil Narine, Lockie Ferguson, Shivam Mavi, Varun Chakaravarthy

രാജസ്ഥാന്‍ റോയൽസ് : Yashasvi Jaiswal, Liam Livingstone, Sanju Samson(w/c), Glenn Phillips, Anuj Rawat, Shivam Dube, Chris Morris, Rahul Tewatia, Jaydev Unadkat, Chetan Sakariya, Mustafizur Rahman

Previous articleക്ലാസ് കെഎൽ രാഹുല്‍!!! ചെന്നൈ ബൗളര്‍മാരെ അടിച്ചോടിച്ച് പഞ്ചാബ് നായകന്‍
Next articleപഞ്ചാബ് കിംഗ്സ് ഇലവനായി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി രാഹുൽ