സഞ്ജുവിന് ഇന്ന് ജയിക്കണം, ചെന്നൈ നിരയിൽ ആസിഫ്, ഫീൽഡിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍

Sanjusamson2

ഇന്നത്തെ രണ്ടാമത്തെ ഐപിഎൽ മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. പോയിന്റ് പട്ടികയിൽ എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. അതേ സമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് യോഗ്യത നേടിക്കഴിഞ്ഞു.

രാജസ്ഥാന്‍ നിരയിൽ അഞ്ച് മാറ്റങ്ങളാണുള്ളത്. ക്രിസ് മോറിസ്, ലിയാം ലിവിംഗ്സ്റ്റൺ, റിയാന്‍ പരാഗ്, മഹിപാൽ ലോംറോര്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ക്ക് പകരം ഡേവിഡ് മില്ലര്‍, ആകാശ് സിംഗ്, ഗ്ലെന്‍ ഫിലിപ്പ്സ്, ശിവം ഡുബേ, മയാംഗ് മാര്‍ക്കണ്ടേ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

ചെന്നൈ നിരയിൽ രണ്ട് മാറ്റമുണ്ട്. ദീപക് ചഹാറിന് പകരം കെഎം ആസിഫും ഡ്വെയിന്‍ ബ്രാവോയ്ക്ക് പകരം സാം കറനും ടീമിലേക്ക് എത്തുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് : Ruturaj Gaikwad, Faf du Plessis, Moeen Ali, Suresh Raina, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Sam Curran, Shardul Thakur, KM Asif, Josh Hazlewood

രാജസ്ഥാന്‍ റോയൽസ് : Evin Lewis, Yashasvi Jaiswal, Sanju Samson(w/c), Shivam Dube, Glenn Phillips, David Miller, Rahul Tewatia, Akash Singh, Mayank Markande, Chetan Sakariya, Mustafizur Rahman

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ റൊണാൾഡോ സെലിബ്രേഷനുമായി എവർട്ടൺ, ഒലെയുടെ ടീമിന് നിരാശ മാത്രം
Next articleപൊരുതി നോക്കി മുംബൈ, പക്ഷേ വിജയമില്ല, ഡല്‍ഹിയ്ക്ക് അവസാന ഓവറിൽ വിജയം നല്‍കി അയ്യര്‍ – അശ്വിന്‍ കൂട്ടുകെട്ട്