ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍, നേടിയത് 178 റൺസ്

Devduttpadikkal

ഐപിഎലില്‍ ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയൽസ് ബാറ്റ്സ്മാന്മാര്‍ക്ക് മികച്ച തുടക്കം നേടുവാന്‍ സാധിച്ചുവെങ്കിലും ആര്‍ക്കും തന്നെ ഈ തുടക്കം വലിയ സ്കോറാക്കി മാറ്റാന്‍ സാധിക്കാതെ പോയപ്പോള്‍ ** റൺസിൽ ഒതുക്കി ടീം.

ജോസ് ബട്‍ലറെ വേഗത്തിൽ നഷ്ടമായ ശേഷം സഞ്ജു സാംസണും യശസ്വി ജൈസ്വാലും ചേര്‍ന്ന് 64 റൺസ് നേടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ പതിവ് പോലെ സഞ്ജു തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ താരം 24 പന്തിൽ 32 റൺസാണ് നേടിയത്.

ജൈസ്വാളിന് കൂട്ടായി എത്തിയ ദേവ്ദത്ത് പടിക്കലും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് 24 റൺസാണ് നേടിയത്. 29 പന്തിൽ 41 റൺസ് നേടിയ ജൈസ്വാളിനെ ആയുഷ് ബദോനിയാണ് പുറത്താക്കിയത്.

ദേവ്ദത്ത് പടിക്കൽ 18 പന്തിൽ 39 റൺസ് നേടിയപ്പോള്‍ അപകടകാരിയായ താരത്തെ രവി ബിഷ്ണോയി ആണ് പുറത്താക്കിയത്. പിന്നീട് റിയാന്‍ പരാഗ്(17), ജെയിംസ് നീഷം(14) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായ രാജസ്ഥാനെ 178 റൺസിലേക്ക് എത്തിച്ചത് 9 പന്തിൽ 17 റൺസ് നേടിയ ട്രെന്റ് ബോള്‍ട്ടും 10 റൺസ് നേടിയ അശ്വിനും ചേര്‍ന്നാണ്.

Previous articleബ്രൈറ്റണ് എതിരെ അവസാന നിമിഷം സമനില, ലീഡ്സ് യുണൈറ്റഡ് തൽക്കാലം റിലഗേഷൻ സോണിന് പുറത്ത്
Next articleസാം കെർ ഡബിൾ!! മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ചെൽസിക്ക് വനിതാ എഫ് എ കപ്പ്