യുവ ബൗളർക്ക് പരിക്ക്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വമ്പൻ തിരിച്ചടി

Navdeep Saini Rcb Ipl
Photo: IPL

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുവ ഫാസ്റ്റ് ബൗളർ നവദീപ് സെയ്നിക്ക് പരിക്ക്. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെയാണ് സെയ്‌നിക്ക് പരിക്കേറ്റത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേ ഓഫ് അടുത്ത് നിൽക്കെ താരത്തിന്റെ പരിക്ക് റോയൽ ചലഞ്ചേഴ്‌സിന് വമ്പൻ തിരിച്ചടിയാണ്. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

നവദ്വീപ് സെയ്നിയുടെ വലതു വിരലിനാണ് പരിക്കേറ്റതെന്നും താരം ഫിറ്റ്നസ് വീണ്ടെടുത്ത് എന്ന ടീമിൽ തിരിച്ചെത്തുമെന്ന് പറയാനാവില്ലെന്നും ടീം ഫിസിയോ ഈവാൻ സ്പീച്ലി പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 18ആം ഓവറിലെ അവസാന പന്തെറിയുമ്പോഴാണ് സെയ്‌നിക്ക് പരിക്കേറ്റത്. തുടർന്ന് താരം അപ്പോൾ തന്നെ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. ബുധനാഴ്ച അബുദാബിയിൽ വിഎച്ച് മുംബൈ ഇന്ത്യൻസിനെതിരെയാണ് ആർ.സി.ബിയുടെ അടുത്ത മത്സരം.

Previous articleകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, റൊണാൾഡോക്കെതിരെ അന്വേഷണം
Next articleബൊണൂചിക്കും പരിക്ക്, ബാഴ്സലോണക്ക് എതിരെ ഇറങ്ങാൻ സെന്റർ ബാക്ക് ഇല്ലാതെ യുവന്റസ്