സൂപ്പർ ഓവറിൽ സൂപ്പറായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം

Rcb Chahal Virat Kohli Ipl
- Advertisement -

ആവേശകരമായ സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. സൂപ്പർ ഓവറിൽ 8 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി അവസാന പന്തിൽ ബൗണ്ടറി നേടി വിരാട് കോഹ്‌ലി ജയം നേടികൊടുക്കുകയായിരുന്നു. സൂപ്പർ ഓവറിൽ ആർ.സി.ബിക്ക് വേണ്ടി എബി ഡിവില്ലേഴ്‌സും വിരാട് കോഹ്‌ലിയുമാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വെറും 7 റൺസ് മാത്രമാണ് എടുക്കാനായത്. മുംബൈ ഇന്ത്യൻസിന് വേണ്ടി കീറോൺ പോളാർഡും ഹർദിക് പാണ്ഡ്യയുമാണ് സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ബൗൾ ചെയ്ത നവ്ദ്വീപ് സെയ്നി മികച്ച ബൗളിംഗ് മുംബൈ സ്കോർ 7ൽ ഒതുക്കി. പൊള്ളാർഡിന്റെ വിക്കറ്റ് സെയ്നി നേടുകയും ചെയ്തു. സൂപ്പർ ഓവറിൽ ഒരു ബൗണ്ടറി മാത്രമാണ് മുംബൈ ഇന്ത്യൻസ് നേടാനായത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 5 വിക്കറ്റ് നഷ്ട്ടത്തിൽ 201 റൺസാണ് നേടിയത്. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് കീറോൺ പൊള്ളാർഡിന്റെയും ഇഷാൻ കിഷന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ മത്സരം സമനിലയിലാക്കുകയായിരുന്നു.

Advertisement