സിക്സിൽ ഇരട്ട സെഞ്ച്വറി, ധോണിക്ക് പിറകെ രോഹിത്!!

20200923 205501

സിക്സടിക്കുന്നതിൽ രോഹിത് ശർമ്മയെ കഴിഞ്ഞെ അടുത്ത കാലത്തായി ആരുമുള്ളൂ. അത്ര അനായസമായി സിക്സടിക്കുന്ന മുംബൈ ക്യാപ്റ്റൻ ഇന്ന് ഐ പി എല്ലിൽ ഒരു നാഴികകല്ല് കൂടെ പിന്നിട്ടിരിക്കുകയാണ്. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ സിക്സുകളോടെ ഐ പി എല്ലിൽ 200 സിക്സുകൾ എന്ന റെക്കോർഡിൽ രോഹിത് ശർമ്മ എത്തി. ഐ പി എല്ലിൽ 200 സിക്സ് അടിക്കുന്ന നാലാമത്തെ താരം മാത്രമാണ് രോഹിത്.

ഇന്ത്യൻ താരങ്ങളിൽ രണ്ടാമതും. ഇതിനു മുമ്പ് മഹേന്ദ്രസിംഗ് ധോണിയാണ് ഐ പി എല്ലിൽ 200 സിക്സ് അടിച്ചിട്ടുള്ള ഇന്ത്യക്കാരൻ. 212 സിക്സുകളുണ്ട് ഇപ്പോൾ ധോണിക്ക്. വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ലിനാണ് ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ സിക്സുകളുടെ റെക്കോർഡ്. 326 സിക്സുകൾ അടിച്ചിട്ടുള്ള ഗെയ്ല് ബഹുദൂരം മുന്നിലാണ്. 216 സിക്സുകൾ അടിച്ച ഡി വില്ലേഴ്സ് ആണ് സിക്സിൽ രണ്ടാമത് ഉള്ളത്. 190 മത്സരങ്ങളിൽ നിന്നാണ് രോഹിത് ശർമ്മ 200 സിക്സിൽ എത്തിയത്.

Previous articleപരിക്ക് മാറി ഡിബാല എത്തി
Next articleഅബു ദാബിയില്‍ ഹിറ്റ്മാന്‍ ഷോ, രോഹിത്തിന്റെ മികവാര്‍ന്ന ഇന്നിംഗ്സില്‍ മുംബൈയ്ക്ക് 195 റണ്‍സ്