പരിക്ക് മാറി ഡിബാല എത്തി

യുവന്റസ് ആരാധകർക്ക് സന്തോഷ വാർത്ത. അവരുടെ പ്രിയ താരമായ ഡിബാല പരിക്ക് മാറി എത്തിയിരിക്കുകയാണ്. ഇന്ന് ആദ്യമായി ഡിബാല യുവന്റസിനൊപ്പം പരിശീലനത്തിന് ഇറങ്ങി. കഴിഞ്ഞ സീസൺ അവസാനം തുടയെല്ലിനേറ്റ പരിക്ക് കാരണം ഡിബാല കളത്തിന് പുറത്തായിരുന്നു. പരിക്ക് പൂർണ്ണമായു ഭേദമായതിന് ശേഷമാണ് ഡിബാല ഇപ്പോൾ പരിശീലത്തിന് ഇറങ്ങിയിരിക്കുന്നത്.

പിർലോയുടെ കീഴിൽ ഡിബാലയുടെ ആദ്യ പരിശീലനം കൂടിയാണ് ഇത്. ഡിബാല കൂടി എത്തുന്നതോടെ യുവന്റസ് പൂർണ്ണ ശക്തമാകും. ഡിബാല, മൊറാട്ട എന്നിവർ ഒക്കെ അടുത്ത ആഴ്ചയോടെ യുവന്റസ് മാച്ച് സ്ക്വാഡിലേക്ക് എത്തും എന്നാണ് കരുതപ്പെടുന്നത്. ലീഗിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു യുവന്റസ്. ഡിബാല കൂടെ എത്തുന്നതോടെ പിർലോയ്ക്ക് ആരെ അറ്റാക്കിൽ ഇറക്കും എന്ന പുതിയ തലവേദന കൂടെ വരും.

Previous articleവിസെന്റ് ഗോമസ്, ഐ എസ് എല്ലിലെ ഈ സീസണിലെ ഏറ്റവും മികച്ച ട്രാൻസ്ഫറോ?
Next articleസിക്സിൽ ഇരട്ട സെഞ്ച്വറി, ധോണിക്ക് പിറകെ രോഹിത്!!