തന്റെ വിക്കറ്റാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് രോഹിത് ശർമ്മ

Rohit Sharma Mumbai Indians Ipl

റോയൽ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിൽ തന്റെ വിക്കറ്റ് ആണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 54 റൺസിന്റെ കനത്ത തോൽവിയേറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു രോഹിത് ശർമ്മ. മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത രോഹിത് ശർമ്മ 28 പന്തിൽ 43 റൺസ് എടുത്ത് പുറത്തായിരുന്നു.

മുംബൈ ഇന്ത്യൻസ് ബൗളിംഗ് നിരയുടെ പ്രകടനം വളരെ മികച്ചതായിരുന്നെന്നും ഒരു ഘട്ടത്തിൽ ബാംഗ്ലൂർ 180 റൺസ് നേടുമെന്ന് കരുതിയെന്നും രോഹിത് ശർമ്മ പറഞ്ഞു. എന്നാൽ മുംബൈ ഇന്ത്യൻസ് ബാറ്റ്സ്മാൻമാർ നിരാശപെടുത്തിയെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. താൻ ഒരു മോശം ഷോട്ട് കളിച്ചാണ് പുറത്തായതെന്ന് പറഞ്ഞ രോഹിത് ശർമ്മ ഇത്തരമൊരു സാഹചര്യത്തിൽ നിന്ന് ടീം തിരിച്ച് വരേണ്ടത് ഉണ്ടെന്നും പറഞ്ഞു. ഈ സീസണിൽ 10 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് മുബൈ ഇന്ത്യൻസിന്റെ ആറാമത്തെ തോൽവിയായിരുന്നു ഇന്നലത്തേത്.

Previous articleഇന്ന് ജയിച്ചാൽ ബ്രൈറ്റൺ പ്രീമിയർ ലീഗിൽ ഒന്നാമത്
Next articleഔദ്യോഗിക പ്രഖ്യാപനമെത്തി, മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്തു