ആർ.സി.ബി ഇന്നിറങ്ങുക പച്ച ജേഴ്സിയിൽ

Royal Challengers Banglore Virat Kohli De Villers Abd Washinton Sundar Ipl

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാൻ ആർ.സി.ബി ഇന്ന് ഇറങ്ങുക പച്ച ജേഴ്‌സിയിൽ. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനെ കുറിച്ചും ബോധവൽക്കരണം നടത്തുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ആർ.സി.ബി പച്ച ജേഴ്സി അണിഞ്ഞ് ഇറങ്ങുന്നത്. കൂടാതെ നിലവിൽ ലോക ജനത നേരിട്ടുകൊണ്ടിരിക്കുന്ന ആഗോളതാപനെത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും വേണ്ടിയാണ് ആർ.സി.ബി പച്ച ജേഴ്സി അണിയുന്നത്.

2011 മുതൽ എല്ലാ വർഷവും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പച്ച ജേഴ്സി അണിയാറുണ്ട്. കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ആർ.സി.ബി പച്ച ജേഴ്സി അണിഞ്ഞ് ഇറങ്ങിയത്.

Previous articleകേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ പ്രീസീസൺ മത്സരം
Next articleജംഷദ്പൂർ എഫ് സി ഐ എസ് എല്ലിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു