ആര്‍സിബിയുടെ ക്യാപ്റ്റനായി രാഹുല്‍ എത്തണം – സ്റ്റെയിന്‍

Klrahul

വിരാട് കോഹ്‍ലി സ്ഥാനം ഒഴിയുന്നതോടെ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെഎൽ രാഹുലിനെ എത്തിക്കുവാന്‍ ടീം ശ്രമിക്കണമെന്ന് പറഞ്ഞ് ഡെയിൽ സ്റ്റെയിന്‍. അടുത്ത ഐപിഎൽ ലേലത്തിൽ രാഹുലിന് വേണ്ടി ആര്‍സിബി രംഗത്തിറങ്ങണമെന്നാണ് സ്റ്റെയിന്‍ അഭിപ്രായപ്പെട്ടത്.

മികച്ച ഫോമിലാണ് രാഹുല്‍ കളിക്കുന്നതങ്കിലും ഐപിഎലില്‍ താരത്തിന്റെ ടീമിന് കാര്യമായ മികവ് പുലര്‍ത്തുവാനായിട്ടില്ല. ഇന്നലെ സൺറൈസേഴ്സിനെതിരെയുള്ള വിജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ടീം ഉയര്‍ന്നിട്ടുണ്ട്.

2018ൽ പഞ്ചാബ് കിഗ്സിൽ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് ആര്‍സിബിയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ആര്‍സിബിയുടെ ക്യാപ്റ്റനാകുവാന്‍ അനുയോജ്യനെന്നാണ് ഡെയില്‍ സ്റ്റെയിന്‍ പറഞ്ഞത്.

Previous articleനിറയെ സൂപ്പർ താരങ്ങൾ, പക്ഷെ പരിശീലിപ്പിക്കാൻ ഇപ്പോഴും ഒലെ
Next articleഓസ്ട്രേലിയന്‍ ജൈത്രയാത്രയ്ക്ക് അവസാനം കുറിച്ച് ഇന്ത്യ, 2 വിക്കറ്റ് വിജയം