അനായാസം കൊൽക്കത്തയെ മറികടന്ന് ആർ.സി.ബി കുതിക്കുന്നു

Virat Kohli Rcb Gurkeerat Singh Ipl
Photo: IPL
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർ.സി.ബിക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ആർ.സി.ബി 8 വിക്കറ്റിന് പരാജയപെടുത്തിയത്. കണിശമായ ബൗളിങ്ങിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിംഗ് നിരയെ കുറഞ്ഞ സ്കോറിന് പുറത്താക്കിയ ആർ.സി.ബി 14 ഓവറിൽ കൊൽക്കത്ത ഉയർത്തിയ 85 റൺസ് എന്ന ലക്‌ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ ആർ.സി.ബി 14 പോയിന്റുമായി ഐ.പി.എൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

ചെറിയ സ്കോർ ചേസ് ചെയ്യാൻ ഇറങ്ങിയ ആർ.സി.ബിക്ക് വേണ്ടി ദേവ് പടിക്കലും ആരോൺ ഫിഞ്ചും ചേർന്ന് ആദ്യ വിക്കറ്റിൽ തന്നെ 46 റൺസാണ് ചേർത്തത്. എന്നാൽ ഒരു ഓവറിൽ ഇരുവരും പുറത്തായെങ്കിലും കൂടുതൽ നഷ്ട്ടങ്ങൾ ഇല്ലാതെ കോഹ്‌ലിയും ഗുർകീരത് സിങ്ങും ചേർന്ന് ആർ.സി.ബിക്ക് വിജയം നേടികൊടുക്കുകയായിരുന്നു. ദേവ് പടിക്കൽ 25 റൺസും ഫിഞ്ച് 16 റൺസുമെടുത്താണ് പുറത്തായത്. ഗുർകീരത് സിംഗ് 21 റൺസും വിരാട് കോഹ്‌ലി 18 റൺസും എടുത്ത് പുറത്താവാതെ നിന്നു. നേരത്തെ മുഹമ്മദ് സിറാജിന്റെ ഉജ്ജ്വല ബൗളിങ്ങിന്റെ പിൻബലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആർ.സി.ബി 84 റൺസിൽ ഒതുക്കിയിരുന്നു.

Advertisement