തന്റെ ഫീല്‍ഡിംഗില്‍ താന്‍ എന്നും അഭിമാനം കൊള്ളുന്നു – രവീന്ദ്ര ജഡേജ

CSK Ravindra Jadeja
- Advertisement -

തന്റെ ഫീല്‍ഡിംഗില്‍ താന്‍ എന്നും അഭിമാനം കൊള്ളുന്നുണ്ടെന്നും അതിനാല്‍ തന്നെ ടീമിനായി ക്യാച്ചോ റണ്ണൗട്ടോ പുറത്തെടുക്കുവാന്‍ താന്‍ എപ്പോളും പരിശ്രമിക്കാറുണ്ടെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇന്നലെ ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള പ്രകടനത്തിന് ശേഷം പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിക്കുമ്പോളാണ് താരം ഇത് വ്യക്തമാക്കിയത്.

10 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ജഡേജ രണ്ട് ക്യാച്ചും ഒരു വിക്കറ്റും മത്സരത്തില്‍ നേടി. മൂന്നോവര്‍ എറിഞ്ഞ താരം 21 റണ്‍സാണ് വിട്ട് നല്‍കിയത്. താന്‍ ബാറ്റ്സ്മാന്മാര്‍ക്ക് റൂം നല്‍കാതെ വിക്കറ്റിനോട് ചേര്‍ന്നാണ് പന്തെറിയുവാന്‍ ശ്രമിച്ചതെന്നും രവീന്ദ്ര ജഡേജ പറഞ്ഞു.

ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ബോളിന്റെ മെറിറ്റ് നോക്കിയാണ് കളിച്ചതെന്നും അല്ലാതെ മുന്‍വിധികളോടെ ഒരു ബൗളര്‍മാരെയും സമീപിച്ചില്ലെന്നും രവീന്ദ്ര ജഡേജ വ്യക്തമാക്കി.

Advertisement