ഐ.പി.എല്ലിൽ മോശം ബൗളിംഗ് റെക്കോർഡുമായി രവീന്ദ്ര ജഡേജ

Photo: PTI
- Advertisement -

ഐ.പി.എല്ലിൽ മോശം ബൗളിംഗ് റെക്കോർഡുമായി ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ രവീന്ദ്ര ജഡേജ. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 4 ഓവറിൽ വിക്കറ്റ് ഒന്നും നേടാതെ 44 റൺസാണ് രവീന്ദ്ര ജഡേജ വഴങ്ങിയത്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി 40ൽ കൂടുതൽ റൺസ് വഴങ്ങിയ ആദ്യ സ്പിന്നറായി ജഡേജ മാറി.

നേരത്തെ രാജസ്ഥാനെതിരെയുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ 4 ഓവറിൽ വിക്കറ്റ് ഒന്നും നേടാതെ 40 റൺസും മുംബൈ ഇന്ത്യൻസിനെതിരായ ഉദ്‌ഘാടന മത്സരത്തിൽ 4 ഓവറിൽ 2 വിക്കറ്റ് വീഴ്ത്തി 42 റൺസും രവീന്ദ്ര ജഡേജ വഴങ്ങിയിരുന്നു. മാത്രവുമല്ല ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾ കളിച്ചത്തിൽ രണ്ടെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.

Advertisement