മാർസെലോയ്ക്ക് പരിക്ക്, ഇന്ന് റയലിനായി കളിക്കില്ല

Img 20200926 164325

ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാർസെലോ ഇന്ന് റയൽ മാഡ്രിഡ് നിരയിൽ ഉണ്ടാകില്ല. അവസാന ഘട്ടത്തിൽ ഏറ്റ പരിക്ക് കാരണം ആണ് മാർസെലോ ടീമിൽ നിന്ന് പുറത്തായത്. ഇന്ന് ലാലിഗയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ റയൽ ബെറ്റിസിനെ ആയിരുന്നു റയൽ മാഡ്രിഡ് നേരിടേണ്ടി ഇരുന്നത്. ഇന്ന് സെവിയ്യയിലേക്ക് യാത്ര തിരിക്കേണ്ട 22 അംഗ ടീമിൽ മാർസെലോയെ ഉൾപ്പെടുത്തിയതായിരുന്നു.

എന്നാൽ പുറം വേദനയെ തുടർന്ന് താരം തന്നെ ടീമിൽ നിന്ന് പിൻവലിയുക ആയിരുന്നു. അവസാന സീസണുകളിലായി സ്ഥിരമായി പരിക്കിനാൽ ബുദ്ധിമുട്ടുന്ന താരമാണ് മാർസെലോ. ഇന്ന് രാത്രി 12.30നാണ് ബെറ്റിസും റയലും തമ്മിലുള്ള മത്സരം. ലാലിഗയിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നിരുന്ന റയൽ മാഡ്രിഡ് ഇന്ന് ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്.

Previous articleഐ.പി.എല്ലിൽ മോശം ബൗളിംഗ് റെക്കോർഡുമായി രവീന്ദ്ര ജഡേജ
Next articleആദ്യ ജയം തേടി കൊല്‍ക്കത്തയും ഹൈദ്രാബാദും, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡേവിഡ് വാര്‍ണര്‍